ലക്‌നൗ : ജഡ്ജിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗാസിയാബാദ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി യോഗേഷ് കുമാറിനെ (45)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ച രാത്രി പതിവു പോലെ അദ്ദേഹം കിടപ്പുമുറിയില്‍ ഉറങ്ങാന്‍ പോയി. ഭാര്യയും മക്കളും മറ്റൊരു മുറിയിലാണ് കിടക്കുന്നത്. വെള്ളിയാഴ്ച രാവിലെ ജഡ്ജിയെ വിളിച്ചുണര്‍ത്താനെത്തിയ ഭാര്യയാണ് അദ്ദേഹത്തെ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അടുത്ത ഫ്‌ലാറ്റില്‍ താമസിക്കുന്ന യോഗേഷിന്റെ സഹപ്രവര്‍ത്തകനെ ഇവര്‍ സഹായത്തിനായി വിളിച്ചു. ജഡ്ജി കൂടിയായ ഇയാള്‍ തന്നെയാണ് സ്ഥലത്തെത്തി മുറിയുടെ വാതില്‍ തകര്‍ന്ന് അകത്തു കയറി കുരുക്കഴിച്ച് യോഗേഷിന്റെ ശരീരം നിലത്തിറക്കിയതെന്ന് സിറ്റി പൊലീസ് സൂപ്രണ്ടന്റ് നിപുണ്‍ അഗര്‍വാള്‍ വ്യക്തമാക്കി.
തുടര്‍ന്ന് പൊലീസിനെയും വിവരം അറിയിച്ചു. മരണ വിവരം അറിഞ്ഞ് ഗാസിയാബാദ് എസ്പി, ജില്ലാ മജിസ്‌ട്രേറ്റ്, ജില്ലാ ജഡ്ജ് എന്നിവര്‍ സംഭവസ്ഥലത്തെത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് എസ്പി അഗര്‍വാള്‍ അറിയിച്ചു.
Post Your Comments