Latest NewsNattuvarthaNews

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

കോടഞ്ചേരി: കണ്ണോത്ത് പടപ്പനാനിക്കൽ സെബാസ്റ്റ്യന്‍റെ മകൾ ഡെൽന മരിയ സെബാസ്റ്റ്യൻ (13) ആണ് മരിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് വീട്ടിലെ ഗ്യാസ് സ്റ്റൗവിൽ നിന്നും വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റതിനെ തുടർന്ന്‌ ചികിത്സയിലായിരുന്നു കുട്ടി. ഇന്നു പുലർച്ചെ ആറു മണിയോടെയാണ് മരണം സംഭവിച്ചിരിക്കുന്നത്.

ഏക മകളാണ്. മാതാവ് മിനി ഇസ്രായേലിൽ ജോലി ചെയ്യുകയാണ് . കോടഞ്ചേരി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിയ.സംസ്കാരം ശനിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button