KeralaLatest NewsNews

‘നാക്കില്‍ റാം, ഹൃദയത്തില്‍ നാഥുറാം’; ബി​ജെപിയുടെ ഗാന്ധി സ്​​നേഹത്തെ പരിഹസിച്ച്‌​ പ്രശാന്ത്​ ഭൂഷണ്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അടക്കമുള്ളവരും ഗാന്ധിജിക്ക്​ ആദരാഞ്​ജലി അര്‍പ്പിച്ചിട്ടുണ്ട്​.

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി 73-ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി​ പ്രതിമയിലും രാജ്​ഘട്ടിലും പുഷ്​പാര്‍ച്ചന നടത്തി ‘ഗാന്ധി സ്നേഹം’ പ്രകടിപ്പിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ രൂക്ഷമായ പരിഹാസവുമായി അഭിഭാഷകനും ആക്​ടിവിസ്റ്റുമായ പ്രശാന്ത്​ ഭൂഷണ്‍. ഗാന്ധിയെ അനുസ്​മരിക്കുന്ന സംഘ​പരിവാര്‍ നേതാക്കളുടെ ‘നാക്കില്‍ റാം, ഹൃദയത്തില്‍ നാഥുറാം! കൈയ്യില്‍ പൂക്കള്‍, കക്ഷങ്ങളില്‍ കത്തി!’ എന്നതാണ്​ അവസ്​ഥയെന്ന്​ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ നിരവധി ഭക്തര്‍ ‘ഗോഡ്‌സെ സിന്ദാബാദ്​’ ഹാഷ്‌ടാഗ് ട്വീറ്റ് ചെയ്യുന്നു. അവരുടെ നേതാക്കള്‍ മഹാത്മാവിന് അധരസേവനം നല്‍കുമ്ബോഴാണിത്​. വായില്‍ റാം, ഹൃദയത്തില്‍ നാഥുറാം! ​ൈകയ്യില്‍ പൂക്കള്‍, കക്ഷങ്ങളില്‍ കത്തി!’ -അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ലോകം ഗാന്ധി രക്തസാക്ഷി ദിനം ആചരിക്കു​േമ്ബാള്‍ ഇന്ത്യയില്‍ ‘നാഥുറാം ഗോ​ഡ്​സെ’ എന്ന ഹാഷ്​ടാഗ്​ ട്രെന്‍ഡിങ്ങ​ിലെത്തിയിരിക്കുകയാണ്​. ഗാന്ധിയെ കൊലപ്പെടുത്തിയ മത​ഭ്രാന്തന്‍ നാഥുറാം ​വിനായക്​ ഗോഡ്​സേക്ക്​ നന്ദി പറഞ്ഞ്​ സംഘ്​പരിവാര്‍ അനുകൂലികള്‍ പോസ്റ്റ്​ ചെയ്യുന്ന ട്വീറ്റുകളാണ്​ ഇതിന്​ കാരണം.

Read Also: കണ്ണൂരില്‍ വിദ്യാര്‍ഥിയെ ബാറിലേക്കു കൊണ്ടുപോയി മദ്യവും സിഗരറ്റും വാങ്ങിനല്‍കി..; റസാഖിനെ കുടുക്കിയത് ഇങ്ങനെ

നിരപരാധികളായ നിരവധി ഹിന്ദുക്കളെ ഗാന്ധി കൊലപ്പെടുത്തിയെന്നും രാജ്യം വിഭജിക്കുന്നതിന്​ കാരണമായെന്നുമാണ്​ ചില ട്വീറ്റുകള്‍. അതേസമയം, രാഷ്ട്രപിതാവ് മഹാത്മാഗാന്ധി സത്യത്തിന്‍റെയും അഹിംസയുടെയും പൂജാരിയാണെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്​ അനുസ്​മരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​, പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അടക്കമുള്ളവരും ഗാന്ധിജിക്ക്​ ആദരാഞ്​ജലി അര്‍പ്പിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button