ന്യൂഡൽഹി : റിപ്പബ്ലിക്ക് ദിനത്തിലുണ്ടായ സംഘര്‍ഷത്തിന് ശേഷം നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകരെയാണ് കാണാതായതെന്നു പഞ്ചാബ് മനുഷ്യാവകാശ സംഘടന (പി.എച്.ആര്‍.ഓ) പറഞ്ഞു. പഞ്ചാബിലെ മോഗയിലെ തത്തരിയാവാല ഗ്രാമത്തില്‍ നിന്നും കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ പന്ത്രണ്ടോളം കര്‍ഷകരെ കാണാനില്ലെന്ന് അവര്‍ പറയുന്നു.
Read Also : കോൺഗ്രസ് എം പി ശശി തരൂരിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത് നാല് സംസ്ഥാനങ്ങൾ
പരേഡിന് പുറപ്പെട്ട സിംഗു തിക്രി ക്യാമ്പുകളിൽ നിന്നുള്ള തൊണ്ണൂറോളം യുവാക്കള്‍ ക്യാമ്പുകളിൽ തിരികെയെത്തിയിട്ടില്ലെന്നു പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകന്‍ ഹകം സിംഗ് പറഞ്ഞു. ” ഒരു കൂട്ടം അഭിഭാഷകര്‍ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊലീസുമായും കര്‍ഷക സംഘടനകളുമായും ആശുപത്രികളുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ” – അദ്ദേഹം പറഞ്ഞു
പി.എച്.ആര്‍.ഓ യുമായി ചേര്‍ന്ന് ഖല്‍റ മിഷന്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ കര്‍ഷകര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
Post Your Comments