വാഷിംഗ്ടൺ: മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച സിംഗിൾ ഡോസ് കൊറോണ വാക്‌സിൻ 66 ശതമാനം ഫലപ്രാപ്തി കാണിച്ചതായി കമ്പനി അറിയിച്ചു. വാക്‌സിൻ മൂന്ന് രാജ്യങ്ങളിലായി 44,000 ത്തോളം സന്നദ്ധ പ്രവർത്തകരിൽ പരീക്ഷണം നടത്തിയിട്ടുണ്ട്.
Read Also : സംസ്ഥാനങ്ങൾക്ക് വീണ്ടും ധനസഹായം അനുവദിച്ച് കേന്ദ്ര സർക്കാർ
വിവിധ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത കൊറോണ വൈറസ് വകഭേദങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ളവരിൽ വാക്‌സിൻ 66 ശതമാനം ഫലപ്രാപ്തി നേടിയെന്നാണ് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചത്. അമേരിക്കയിൽ 72 ശതമാനവും ലാറ്റിനമേരിക്കയിൽ 66 ശതമാനവും ദക്ഷിണാഫ്രിക്കയിൽ 57 ശതമാനവും വാക്‌സിൻ ഫലപ്രദമാണ്.
അമേരിക്കയിൽ നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്ന ഫൈസർ, മൊഡേണ കൊറോണ വാക്‌സിനുകളേക്കാൾ ഫലപ്രാപ്തി കുറവാണെങ്കിലും ഒറ്റ ഡോസ് മാത്രം നൽകിയാൽ മതിയെന്നാണ് ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച വാക്‌സിന്റെ പ്രത്യേകത. അമേരിക്കയിൽ അടിയന്തര ഉപയോഗ അനുമതിയ്ക്കായി യുഎസ് എഫ്ഡിഎയ്ക്ക് അപേക്ഷ നൽകിയിരിക്കുകയാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി.
Post Your Comments