ചെന്നൈ : തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയ്ക്കും അവരുടെ മാര്‍ഗദര്‍ശി എം.ജി രാമചന്ദ്രനുമായി ക്ഷേത്രം ഉയര്‍ന്നു. ശനിയാഴ്ച ക്ഷേത്രം മുഖ്യമന്ത്രി ഇ.പളനിസ്വാമി ഉദ്ഘാടനം ചെയ്യും. കല്ലുപ്പട്ടി നഗരത്തിലെ ഒന്നരയേക്കര്‍ സ്ഥലത്താണ് ക്ഷേത്രം. ഇരുനേതാക്കളുടെയും വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയും ക്ഷേത്രത്തിലുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തതോടെ അണികളെ ചേര്‍ത്തു നിര്‍ത്താനുള്ള പുതിയ നീക്കത്തിന്റെ ഭാഗമാണ് ക്ഷേത്രമെന്ന ആരോപണം ഉയര്‍ന്നിരുന്നു. ” അമ്മയെ വിവിധ പേരുകളില്‍ ഞങ്ങള്‍ വിളിക്കുന്നു. ഇദയ ദൈവം, കാവല്‍ ദൈവം, കുലസാമി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഈ ക്ഷേത്രം അത് ഔപചാരികമാക്കുന്നു. ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്ക്കും സമയം ചിലവഴിക്കുന്നതിനും ആവശ്യത്തിലധികം സ്ഥലമുണ്ട്. ജയലളിതയും എം.ജി.ആറും തങ്ങള്‍ക്കു വേണ്ടി ഒരുപാട് ത്യാഗം സഹിച്ചു. അതിനാല്‍ അവരെ ദൈവമായി കണക്കാക്കുന്നു ” – മന്ത്രി പറഞ്ഞു.
Post Your Comments