ഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് മുന്നിൽ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടന. ടെലഗ്രാം പോസ്‌റ്റിലാണ് സംഘടനയുടെ അവകാശവാദം. ഈ സംഭവത്തിൽ രണ്ട് ഇറാന്‍ പൗരന്മാരെ ചോദ്യം ചെയ്യുകയാണ്. ഉത്തരവാദിത്വമേറ്റ സംഘടനയെ കുറിച്ചും അതിന്റെ അവകാശങ്ങളെ കുറിച്ചും പരിശോധിക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി.
read also:ജനാധിപത്യത്തിന്റെ അന്തസ്സ് ബിജെപി കീറിമുറിച്ചെന്ന് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി
വെളളിയാഴ്‌ച വൈകിട്ട് അഞ്ചുമണിയോടെയാണ് തലസ്ഥാന നഗരത്തിലെ എ.പി.ജെ അബ്‌ദുള്‍കലാം റോഡിലെ ഇസ്രയേലി എംബസിയുടെ സമീപത്ത് സ്‌ഫോടനമുണ്ടായത്. സംഭവ സ്ഥലത്തു നിന്നും ഇസ്രയേലി അംബാസഡറിന് എഴുതിയ ഒരു കത്ത് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ സ്‌ഫോടനം ഒരു ട്രെയിലര്‍ ആണെന്നും ഇതൊരു തുടക്കമായിരിക്കും എന്നും കുറിച്ചിട്ടുണ്ട്.
സംഭവം ഭീകരാക്രമണമാണെന്ന് ഇസ്രയേല്‍ അംബാസഡര്‍ റോണ്‍ മല്‍ക്ക് അഭിപ്രായപ്പെട്ടു.
Post Your Comments