Latest NewsKeralaNewsEntertainment

ഒരു ഗ്ലൗസും മാസ്‌കും ഇട്ട് സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ തീരാത്ത പ്രശ്നമാണോ ഇത്, ആരാണീ ഉപദേശം സര്‍ക്കാരിന് നല്‍കിയത്?

അവാര്‍ഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാന്‍ പറഞ്ഞത് മോശമായിപ്പോയി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യമന്ത്രി നേരിട്ട് പുരസ്‌കാരം നൽകാതെ ജേതാക്കള്‍ മേശപ്പുറത്തുനിന്ന് പുരസ്കാരം എടുത്ത രീതിയ്ക്ക് നേരെ വിമർശനം ഉയരുകയാണ്. നിര്‍മാതാവ് സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവനും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച്‌ രംഗത്തെത്തി.

സിനിമാ അവാര്‍ഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാന്‍ പറഞ്ഞത് മോശമായിപ്പോയി. കോവിഡിന്റെ പേരിലാണ് അത് ചെയ്തതെങ്കില്‍ യുക്തിരഹിതമാണെന്നും ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

read also:എനിക്ക് പകരം രമണൻ ഗോദായിലേക്കിറങ്ങുമെന്ന് മുല്ലപ്പള്ളി; ഉമ്മൻ ചാണ്ടി വെല്ലുവിളി ഏറ്റെടുക്കണമെന്നു സന്ദീപ് ജി വാര്യർ

ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് പ്രോട്ടോക്കോള്‍ പൊതുവില്‍ കൃത്യമായി പാലിക്കുന്ന മുഖ്യമന്ത്രി അക്കാര്യത്തില്‍ മാതൃകയാണ്, എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ. സിനിമാ അവാര്‍ഡ് മേശപ്പുറത്ത് വെച്ചിട്ട് ജേതാക്കളോട് എടുത്തോളാന്‍ പറഞ്ഞത് മോശമായിപ്പോയി. കോവിഡിന്റെ പേരിലാണ് അത് ചെയ്തതെങ്കില്‍ യുക്തിരഹിതമാണ്. ഒരു ഗ്ലൗസും മാസ്‌കും ഇട്ട് സാനിറ്റൈസര്‍ ഉപയോഗിച്ചാല്‍ തീരാത്ത പ്രശ്നമാണോ ഇത്? കൈകള്‍ തമ്മില്‍ സ്പര്ശിക്കുക പോലും വേണ്ട അവാര്‍ഡ് നല്‍കുമ്ബോള്‍. പിന്നെ ആരാണീ ഉപദേശം സര്‍ക്കാരിന് നല്‍കിയത്?

പൊതുസ്ഥലത്ത് വ്യക്തികള്‍ 6 അടി വിട്ടുമാത്രമേ നില്‍ക്കാവൂ എന്നാണ് നിയമം. ആ നിയമം പരസ്യമായി തെറ്റിച്ചാണ് ഈ നിയമം നടപ്പാക്കേണ്ടവരെല്ലാം പെരുമാറുന്നത് എന്നു കാണാം. പിന്നെന്തിനായിരുന്നു ഈ പ്രഹസനം?

ബഹുമാനക്കുറവ് കാട്ടിയെന്നോ ഒന്നുമല്ല, വാങ്ങിയവര്‍ എന്നും മനസില്‍ സൂക്ഷിക്കുന്ന മുഹൂര്‍ത്തം ഇങ്ങനെ അല്ലാതാക്കമായിരുന്നു എന്നു മാത്രം. ഇത് ഒഴിവാക്കാമായിരുന്നു. ഗ്ലൗസ് ധരിച്ച്‌ അവാര്‍ഡ് കയ്യില്‍ കൊടുക്കാമായിരുന്നില്ലേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button