ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 22,14,208 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 10,25,86,386 ആയി ഉയർന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി നാൽപത്തിരണ്ട് ലക്ഷം കടന്നു.
അമേരിക്ക, ഇന്ത്യ,ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. യുഎസിൽ രണ്ട് കോടി അറുപത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4.47 ലക്ഷം പേർ മരിച്ചു. ഒരു കോടി അറുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ 1,07,33,487 കോവിഡ് രോഗബാധിതരാണ് ഉള്ളത്. 12,516 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 1.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.54 ലക്ഷം പേർ മരിച്ചു.1,04,07,343 പേർ രോഗമുക്തി നേടി.
ബ്രസീലിൽ തൊണ്ണൂറ്റിയൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.22 ലക്ഷം പേർ മരിച്ചു.റഷ്യയിൽ മുപ്പത്തിയെട്ട് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയേഴ് ലക്ഷം പേർക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 1,04,371 പേർ മരിച്ചു. രാജ്യത്ത് ആയിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മുപ്പതിനായിരത്തിനടുത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
Post Your Comments