ന്യൂജേഴ്‌സി : അമേരിക്കയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ന്യൂജേഴ്‌സിയിലാണ് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംസ്ഥാന ഹെല്‍ത്ത് കമ്മീഷണര്‍ ജൂഡി പേര്‍ഹലിയാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വേരിയന്റ് വ്യാപനം തുടരുകയാണെന്നും ഇതുവരെ 328 പേരില്‍ സൂപ്പര്‍ കോവിഡ് സ്ഥിരീകരിച്ചതായും ജൂഡി അറിയിച്ചു.
സാധാരണ കോവിഡിനേക്കാള്‍ 70 മടങ്ങ് വ്യാപന ശേഷിയുണ്ട് വൈറസിന്റെ വകഭേദത്തിന്. മാത്രമല്ല മുപ്പത് ശതമാനത്തിലേറെ മരണം വിതയ്ക്കാവുന്ന വൈറസാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മരിച്ച വ്യക്തി അടുത്തിടെയൊന്നും വിദേശയാത്ര നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിവേഗത്തില്‍ വ്യാപിക്കുന്ന കോവിഡ് വേരിയന്റ് ഇതിനകം തന്നെ ന്യൂജേഴ്‌സിയില്‍ എട്ടു പേരില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments