വഡോദര : മദ്യലഹരിയില്‍ അമ്മയെന്ന് കരുതി വമ്പന്‍ മുതലയോട് വിശേഷങ്ങള്‍ പറഞ്ഞ് യുവാവ്. ഗുജറാത്തിലെ കര്‍ജാന്‍ നഗരത്തിലെ ജൂന ബസാറിനോട് ചേര്‍ന്ന കുളത്തിലാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. പങ്കജ് പട്ടേല്‍ എന്ന യുവാവാണ് അമിതമായി മദ്യപിച്ച് കഴിഞ്ഞപ്പോള്‍ അമ്മയോട് സംസാരിയ്ക്കാനായി കുളത്തില്‍ എത്തിയത്.
എട്ടടി നീളമുള്ള മുതല കുളക്കരയില്‍ വിശ്രമിക്കുകയായിരുന്നു. ഈ മുതലയുടെ അടുത്തേക്ക് അപകടമായ രീതിയില്‍ പങ്കജ് എത്തുകയായിരുന്നു. തുടര്‍ന്ന് മുതലയോട് സംസാരിയ്ക്കുകയും തൊടുകയും ചെയ്തു. അരമണിക്കൂറിന് ശേഷം മുതല കുളത്തിലേക്ക് തന്നെ പോയി. എന്നാല്‍ താന്‍ ദേവിയായ മാ ഖോദിയാര്‍ സ്വപ്നത്തില്‍ പറഞ്ഞതനുസരിച്ചാണ് മുതലയെ തൊട്ടതെന്നാണ് പങ്കജ് പറയുന്നത്.
ഖോദിയാര്‍ ദേവിയുടെ വാഹനം മുതലയാണ്. റോസാപ്പൂവിന്റെ ഹാരം ആണ് അമ്മയെ അണിയിക്കേണ്ടതെന്നും പങ്കജ് പറഞ്ഞു. സംഭവം നാടാകെ പ്രചരിച്ചതോടെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുത്ത് പങ്കജ് പട്ടേലിനെ കസ്റ്റഡിയിലെടുത്തതായി വഡോദര ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കാര്‍ത്തിക് മഹാരാജ പറഞ്ഞു.
Post Your Comments