ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ പുതുക്കിയ സിലബസ് പ്രസിദ്ധീകരിച്ചിരിക്കുന്നു. http://cbse.nic.in, http://cbseacademic.nic.in എന്നീ വെബ്സൈറ്റുകളിൽ സിലബസ് ലഭിക്കുന്നതാണ്.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ സിലബസിൽ 30 ശതമാനം ഒഴിവാക്കുമെന്ന് സിബിഎസ്ഇ നേരത്തെ അറിയിച്ചിരുന്നു. കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് ഇത്.
10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷ മെയ് നാലാം തിയതി തുടങ്ങി ജൂൺ 10ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരണം. വിശദമായ ടൈം ടേബിൾ അടുത്ത മാസം രണ്ടിന് പ്രസിദ്ധീകരിക്കുമെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൽ അറിയിച്ചിരിക്കുന്നത്.
Post Your Comments