റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിയുടെ മറവിൽ ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നൂറുകണക്കിന് പൊലീസുകാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിഷേധത്തിൽ 400 വർഷം പഴക്കമുള്ള ചരിത്ര സ്മാരകത്തിന് കേടുപാടുകൾ സംഭവിച്ചതായി കേന്ദ്ര സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് പട്ടേൽ വ്യക്തമാക്കി.
ചെങ്കോട്ടയ്ക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന നിരവധി പുരാതന വസ്തുക്കളും കാണാതായിരിക്കുകയാണ്. അതീവ സുരക്ഷാ മേഖകളിൽ അടക്കം വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വിലപിടിപ്പുള്ള പലതും കാണാതായിട്ടുണ്ട്. പുരാവസ്തുക്കൾക്കുണ്ടായ നാശനഷ്ടം നികത്താൻ കഴിയില്ലെന്ന് മന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി മാത്രം പതാക ഉയർത്തുന്ന അതീവ സുരാക്ഷാമേഖലയും പ്രതിഷേധക്കാർ നശിപ്പിച്ചു.
ചെങ്കോട്ടയിലെ സിസിടിവി ക്യാമറ, മെറ്റൽ ഡിക്ടറ്റേഴ്‌സ്, സുരക്ഷാ ഉപകരണങ്ങൾ എന്നിവയെല്ലാം പ്രതിഷേധക്കാർ തകർത്തു. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനുവരി 31 വരെ ചെങ്കോട്ടയിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ നൂറ് കണക്കിന് അർദ്ധ സൈനികരെയാണ് ചെങ്കോട്ടയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുളളത്.
Post Your Comments