റിയാദ്: സൗദിയില്‍ ആയിരത്തിലേറെ കോടി റിയാല്‍ നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് അയച്ച കേസില്‍ 32 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നു. 1160 കോടി റിയാലിന്റെ അഴിമതിയാണ് കണ്ടെത്തിയത്. 98 ലക്ഷം റിയാല്‍ നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് സംഘത്തിലെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഏഴ് ബിസിനസ്സുകാര്‍, 12 ബാങ്ക് ജീവനക്കാര്‍, ഒരു പൊലീസ് ഓഫീസര്‍, അഞ്ച് സ്വദേശികള്‍, രണ്ട് വിദേശികള്‍ എന്നിവരാണ് അറസ്റ്റിലായത്. വന്‍തുക വിദേശത്തേക്ക് അയയ്ക്കാന്‍ സഹായിച്ച ബാങ്ക് ജീവനക്കാരന്‍ കൈക്കൂലി വാങ്ങിയതായും കണ്ടെത്തിയിരിക്കുന്നത്. സൗദി സെന്‍ട്രല്‍ ബാങ്കുമായി സഹകരിച്ചാണ് സംഘത്തെ കുടുക്കിയത്.
Post Your Comments