ചണ്ഡിഗഢ്: കര്‍ഷകസമരത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഡല്‍ഹി അതിര്‍ത്തിയിലെ പ്രതിഷേധത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ഇപ്പോള്‍ തുറന്ന് സമ്മതിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. പ്രതിഷേധങ്ങളെ തുടക്കം മുതല്‍ ശക്തമായി പിന്തുണച്ചിരുന്ന അമരീന്ദര്‍ സിംഗ് ആദ്യമായിട്ടാണ് ഇതിനെതിരേ രംഗത്തെത്തിയത്.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മന്ത്രി എം.എം.മണി, രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടം
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധക്കാര്‍ക്ക് പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ അക്രമം ആരംഭിച്ചതോടെ എല്ലാം നഷ്ടമായി. ചെങ്കോട്ടയിലെ അക്രമത്തോടെ സമരത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ടതായും അമരീന്ദര്‍ സിംഗ് പറഞ്ഞു.
നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും അടയാളമാണ് ചെങ്കോട്ട. എന്നാല്‍ അവിടെ നടന്ന സംഘര്‍ഷങ്ങളില്‍ ഒരു ഇന്ത്യക്കാരനും അഭിമാനിക്കാനുളള വകയല്ലായിരുന്നുവെന്നും അക്രമങ്ങള്‍ തന്നെ ഏറെ ദു:ഖിപ്പിച്ചതായും അമരീന്ദര്‍ സിംഗ് പറഞ്ഞു.
ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ കുറ്റപ്പെടുത്താന്‍ താനില്ല. എന്നാല്‍ പ്രതിഷേധത്തിന്റെ സ്വഭാവം മനസിലാക്കാന്‍ എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments