പുതുശ്ശേരി: ലക്ഷങ്ങൾ വിലമതിക്കുന്ന 100 കിലോഗ്രാം പുകയില ഉൽപന്നങ്ങളും മിഠായി രൂപത്തിൽ പൊതിഞ്ഞ ലഹരി വസ്തുക്കളും പിടികൂടി. കഞ്ചിക്കോട് സ്ഥിര താമസക്കാരനും ബിഹാർ പട്ന സ്വദേശിയുമായ രമേശ്കുമാർ ചൗരസ്യയെ (30) അറസ്റ്റ് ചെയ്തു.
അതിഥി തൊഴിലാളികളെയും സ്കൂൾ വിദ്യാർഥികളെയും ലക്ഷ്യമിട്ടായിരുന്നു വിൽപന. പിടികൂടിയ ഉൽപന്നങ്ങൾക്കു 3 ലക്ഷം രൂപയിലധികം വിലമതിക്കുമെന്ന് എക്സൈസ് പറഞ്ഞു.
ഇയാളുടെ കടയ്ക്കുള്ളിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഉൽപന്നങ്ങൾ.
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസി. കമ്മിഷണർ എ. രമേശിന്റെയും എഇസി സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എസ്. പ്രശോഭിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
Post Your Comments