Latest NewsKeralaNews

മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്ന് മുല്ലപ്പള്ളി

മലപ്പുറം : സിപിഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്ന സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനമെമ്പാടും വോട്ട് മറിച്ചു. തില്ലങ്കേരിയില്‍ 2000 ബിജെപി വോട്ട് സിപിഎമ്മിനു ലഭിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. ലീഗ് എന്നും മതേതര നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്. ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്ന സിപിഎമ്മാണ് ലീഗിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു കെപിസിസി അധ്യക്ഷന്റെ പ്രതികരണം.

അതേസമയം തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനുശേഷം സിപിഎമ്മിന് ആശയക്കുഴപ്പമാണെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. നേതാക്കള്‍ പരസ്പരവിരുദ്ധമായ പ്രസ്താവന നടത്തുന്നു. വര്‍ഗീയപ്രചാരണം സിപിഎം തന്നെ പിന്‍വലിക്കേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button