ജോര്‍ജിയ : അമേരിക്കയിലെ ഭക്ഷ്യ നിര്‍മാണ ശാലയില്‍ രാസവസ്തു ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. അമേരിക്കയിലെ ജോര്‍ജിയയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. നൈട്രജന്‍ ചോര്‍ന്നതാണ് അപകട കാരണം എന്നാണ് ലഭിക്കുന്ന വിവരം.
പരിക്കേറ്റവരില്‍ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ് കഴിയുന്നത്. അഗ്നിശമന സേനാംഗങ്ങളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ വിവരം ലഭ്യമല്ല.
Post Your Comments