Latest NewsNattuvarthaNews

വിവിധ ഇടങ്ങളിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; 2 പേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട; വിവിധ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് 8 ലക്ഷം രൂപ തട്ടിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എടതിരിഞ്ഞി സ്വദേശി സുസ്മിത (42), ഒല്ലൂർ പടവരാട് സ്വദേശി പടിഞ്ഞാറെ വീട്ടിൽ വിജു (33) എന്നിവരെയാണ് ഇൻസ്പെക്ടർ അനീഷ് കരീം, എസ്ഐ പി.ജി.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വെള്ളാങ്ങല്ലൂരിലെ ഊക്കൻസ് ഫൈനാൻസ് ആൻഡ് ഇൻവസ്റ്റേഴ്സിൽ കഴിഞ്ഞ ദിവസം വളകൾ പണയം വയ്ക്കാനെത്തിയതായിരുന്നു സുസ്മിത. വളകളിൽ 916 ഹോളോഗ്രാം മുദ്രയും ഉണ്ടായിരുന്നെങ്കിലും പരിചയമില്ലാത്ത ആളായതിനാൽ സ്ഥാപന ഉടമ വളകൾ പരിശോധിക്കുകയും സ്വർണമല്ലെന്നു മനസ്സിലാക്കിയതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു ഉണ്ടായത്.

സുസ്മിതയെ ചോദ്യം ചെയ്തതിൽ നിന്നു പണയം വയ്ക്കാനുള്ള മുക്കുപണ്ടങ്ങൾ കൈമാറുന്നതു വിജുവാണെന്നു മനസ്സിലാക്കിയ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്. ഇവർ പലയിടങ്ങളിലായി മുക്കുപണ്ടങ്ങൾ പണയം വച്ച് 8 ലക്ഷം രൂപ തട്ടിയതായി പെ‍ാലീസ് പറഞ്ഞു. എഎസ്ഐ ജഗദീഷ്, വനിത സീനിയർ സിപിഒ നിഷി സിദ്ധാർഥൻ, സിപിഒമാരായ വൈശാഖ് മംഗലൻ, രാഹുൽ, ഫൈസൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button