ന്യൂഡൽഹി: ലോക സാമ്പത്തിക ഫോറത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച അഭിസംബോധന ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കുക. ലോകമെമ്പാടുമുള്ള 400ലധികം വ്യവസായ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
Read Also : പാര്‍വതി ദേവിയെ ഈ രൂപത്തില്‍ ഭജിച്ചാല്‍
നാലാം വ്യാവസായിക വിപ്ലവത്തെക്കുറിച്ച് പരിപാടിയിൽ പ്രധാനമന്ത്രി സംസാരിക്കും. മാനവികതയുടെ നന്മയ്ക്കായി സാങ്കേതികവിദ്യയുടെ ഉപയോഗം എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക. ഇതിന് ശേഷം സിഇഒമാരുമായും പ്രധാനമന്ത്രി സംവദിക്കും. കോറോണക്ക് ശേഷമുള്ള ലോകത്ത് ലോക സാമ്പത്തിക ഫോറത്തിന്റെ ‘ഗ്രേറ്റ് റീസെറ്റ് ഇനിഷ്യറ്റീവ് ‘ന്റെ സമാരംഭവും കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Post Your Comments