
നെയ്യാറ്റിന്‍കര: സുജയുടെ മരണത്തില്‍ ദുരൂഹത, പൊലീസിനെ കുഴപ്പിച്ച് ഉണ്ണികൃഷ്ണന്‍. ഹോം നഴ്‌സിനെ നെയ്യാറില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ ദുരൂഹതപുറത്തുവരുന്നത്. ആനയറ കുടവൂര്‍ നമ്പന്‍ വിളാകത്ത് വീട്ടില്‍ പരേതനായ സുരന്റെയും ശാന്തകുമാരിയുടെയും മകള്‍ സുജ യെയാണ് (38) കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പിരായുംമൂട് ഭാഗത്തെ നെയ്യാറില്‍ നിന്ന് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നെടുമങ്ങാട് കരകുളം കാവടി തലയ്ക്കല്‍ കാട്ടുവിള വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന വരദരാജനാണ് ഇവരുടെ ഭര്‍ത്താവ്. പതിനാല് വര്‍ഷം മുമ്പ് വിവാഹിതരായിരുന്ന ഇവര്‍ക്ക് പതിനൊന്ന് വയസുള്ള കുട്ടിയുണ്ട്. കാലങ്ങളായി സുജ ഹോംനോഴ്‌സ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
Read Also : ബീഹാറില്‍ 55കാരിയെ മരുമകള്‍ കുത്തിക്കൊന്നു
രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നിറങ്ങിയ സുജ, നെയ്യാറ്റിന്‍കര ഓലത്താന്നിയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന ഉണ്ണികൃഷ്ണനെ തേടിയാണ് എത്തിയത്. പകല്‍ കടയില്‍ കുറച്ച് നേരം ചെലവഴിശേഷം ഇരുവരും പിരായുംമൂട് സ്വദേശി വിജയനെ സമീപിച്ച് വിവാഹിതരാണെന്നും വാടകയ്ക്ക് വീട് വേണമെന്നും ആവശ്യപ്പെട്ടു. 2000 രൂപ മാസവാടകയ്ക്ക് ഇവര്‍ വിജയന്റെ വീടെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസം പിരായുംമൂട് കടവില്‍ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം നാട്ടുകാരില്‍ നിന്നറിഞ്ഞ് വിജയന്‍ വാടക വീട്ടിലെത്തി. സുജയെ കാണാതിരുന്നതിനാല്‍ എവിടെപ്പോയെന്ന് വിജയന്‍ ഉണ്ണികൃഷ്ണനോട് ചോദിച്ചു. സുജയുടെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ തന്റെ കൈയ്യില്‍ നിന്ന് 2000 രൂപയും വാങ്ങി അവള്‍ നാട്ടിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു മറുപടി.
എന്നാല്‍ നെയ്യാറ്റിന്‍കര പൊലീസ് ഇവരെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ ഉണ്ണികൃഷ്ണനും സുജയും തമ്മില്‍ വിവാഹിതരല്ലെന്ന് തിരിച്ചറിഞ്ഞു. വീട്ടുജോലിക്ക് പോവുകയാണെന്ന് പറഞ്ഞ് പലപ്പോഴായി വീട്ടില്‍ നിന്ന് ഇറങ്ങാറുള്ള സുജ പലപ്പോഴും ദിവസങ്ങള്‍ കഴിഞ്ഞാണ് മടങ്ങിയെത്താറുള്ളത്. ഇത്തവണ വീട്ടില്‍ നിന്ന് തിങ്കളാഴ്ച ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയ സുജ ബുധനാഴ്ച്ച രാത്രി മടങ്ങിവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. നെയ്യാറ്റിന്‍കര പിരായും മൂടില്‍ ഉണ്ണികൃഷ്ണനുമായി ഏറെ നാളായി അടുപ്പത്തിലായിരുന്നു സുജ. ഇരുവരും ആറ്റില്‍ കുളിക്കുന്നതിനിടയില്‍ സുജ മുങ്ങിപ്പോവുകയും ഇത് കണ്ട് ഭയന്നുപോയ താന്‍ വാടക വീട്ടിലേക്ക് മടങ്ങുകയുമായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്.
എന്നാല്‍ ഉണ്ണികൃഷ്ണന്റെ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ പൊലീസ് കൂട്ടാക്കിയിട്ടില്ല.
കൂടെയുണ്ടായിരുന്ന സ്ത്രീ മുങ്ങി താഴുമ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇവരുടെ വസ്ത്രങ്ങളുമായി രഹസ്യമായി വാടക വീട്ടിലേക്ക് മടങ്ങിയതിലാണ് പ്രധാനമായും സംശയം നിലനില്‍ക്കുന്നത്. വീട്ടുടമയോട് പറഞ്ഞ കാര്യത്തിലുള്ള പൊരുത്തകേടും പൊലീസിന് സംശയങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ സുജ, ഉണ്ണികൃഷ്ണനെ തേടിയെത്തിയതും ഇരുവരും ഒരുമിച്ച് താമസിക്കാനിടയായതും മരണവുമെല്ലാം ദുരൂഹതകള്‍ക്ക് ഇടയാക്കുന്നതാണെന്ന് സുജയുടെ ബന്ധുക്കള്‍ ആരോപിച്ചു.
Post Your Comments