Latest NewsNewsBahrainGulf

ബഹ്റൈനില്‍ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മനാമ: ബഹ്റൈനിലെ ഗുദൈബിയയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിക്കുകയുണ്ടായി. ബനി ഉത്ബ അവന്യുവിലെ ഒരു കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന മതിലിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരും തല്‍ക്ഷണം മരിക്കുകയുണ്ടായി. 32ഉം 36ഉം വയസ് പ്രായമുള്ള ഏഷ്യക്കാരാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിക്കുകയുണ്ടായി. അപകട കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിരിക്കുകയാണ് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button