Latest NewsNattuvarthaNews

മൂന്നാറിൽ താപനില പൂജ്യത്തിലേക്ക്

മൂന്നാർ ; കുറഞ്ഞ താപനില പൂജ്യത്തിലേക്ക് എത്തിയതോടെ കൊടും കുളിരിൽ മഞ്ഞണിഞ്ഞ് മൂന്നാർ എത്തിയിരിക്കുന്നു. സാധാരണയായി ഡിസംബർ, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തിൽ താഴെ എത്തുന്നത് തന്നെ. ഇക്കുറി ഈ മാസം അവസാനമാണ് അതിശൈത്യം പിടിമുറുക്കിയിരിക്കുന്നത്.

ഇന്നലെ പുലർച്ചെ മൂന്നാർ ടൗൺ, നല്ലതണ്ണി, ചെണ്ടുവരൈ, സൈലന്റ്‌വാലി എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഒന്ന് മുതൽ 3 ഡിഗ്രി വരെയായിരുന്നു മറ്റു സമീപ എസ്റ്റേറ്റുകളിലെ താപനില. പുൽമേടുകളും മൊട്ടക്കുന്നുകളും പുലർച്ചെ മഞ്ഞു പുതച്ച നിലയിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button