വാഷിങ്ടണ്‍ : ന്യൂസ് ഫീഡില്‍ നിന്നും രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കാനൊരുങ്ങി ഫേസ്ബുക്ക്. രാഷ്ട്രീയ ഭിന്നതകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും ഇതിനായി അല്‍ഗോരിതത്തില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.
രാഷ്ട്രീയ ബന്ധമുള്ള ഗ്രൂപ്പുകള്‍ ഫെയ്‌സ്ബുക്ക് ആഗോള തലത്തില്‍ ഉപയോക്താക്കള്‍ക്ക് സജസ്റ്റ് ചെയ്യില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സാഹചര്യം മോശമായി നില്‍ക്കുന്ന അമേരിക്കയില്‍ ഫെയ്‌സ്ബുക്ക് നിലവില്‍ ഈ നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഭിന്നത സൃഷ്ടിക്കുന്ന ചര്‍ച്ചകള്‍ കുറയ്ക്കുകയും, ഇതിലൂടെ തീവ്രത കുറയ്ക്കുകയുമാണ് ന്യൂസ് ഫീല്‍ഡില്‍ നിന്ന് രാഷ്ട്രീയ പോസ്റ്റുകള്‍ മാറ്റുന്നതിലൂടെ ലക്ഷ്യം വെക്കുന്നത് എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കണം എന്നാണ് ഞങ്ങള്‍ക്ക് ആഗ്രഹം. എന്നാല്‍ ഉപയോക്താക്കളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന ഫീഡ്ബാക്കില്‍ ആവശ്യപ്പെടുന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നാണെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.
Post Your Comments