മുംബൈ : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ വിവാഹിതനായ ഇരുപത്തിയഞ്ചുകാരന് പോക്സോ കോടതി ജാമ്യം അനുവദിച്ചു. രണ്ട് വര്‍ഷം കഴിഞ്ഞ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ഭാര്യയാക്കാമെന്ന യുവാവിന്റെ വാദത്തെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്. പെണ്‍കുട്ടിയുടെ അമ്മയും ഇതേ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് യുവാവിന് ജയിലില്‍ നിന്നും പുറത്തിറങ്ങാനായത്.
ജാമ്യത്തിനായി പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുമ്ബോള്‍ വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് കാട്ടി ഇയാള്‍ അപേക്ഷ നല്‍കിയതിനെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയും ഇതിനെ പിന്തുണച്ചിരുന്നു. എന്നാൽ പൊലീസ് പ്രതിയുടെ ഈ ശ്രമത്തെ കോടതിയില്‍ എതിര്‍ത്തു. യുവാവ് വിവാഹിതനാണെന്നും വീണ്ടും വിവാഹം കഴിക്കാന്‍ നിലവില്‍ യുവാവിന്റെ ഭാര്യയായ യുവതിയുടെ സമ്മതമില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിയുടെ അഭിഭാഷകന്‍ യുവാവിന്റെ സമുദായത്തില്‍ ഒന്നിലധികം പേരെ വിവാഹം ചെയ്യാന്‍ മതം അനുവദിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി.
Post Your Comments