KeralaLatest NewsNews

പ്രവാസിയുടെ ഭാര്യ സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയതായി പരാതി

പഴയങ്ങാടി: വിദേശത്ത് ജോലി ചെയ്യുന്ന ചെറുകുന്ന് കവിണിശ്ശേരി സ്വദേശിയുടെ അന്യസംസ്ഥാനക്കാരിയായ ഭാര്യ സ്വർണ്ണാഭരണങ്ങളുമായി മുങ്ങിയെന്ന് പരാതി നൽകിയിരിക്കുന്നു. വലിയ വളപ്പിൽ സുമേഷിന്റ ഭാര്യയായ ബീഹാർ പാറ്റ്ന സ്വദേശിനി പിങ്കി കുമാരി (26)യെയാണ് കാണാനില്ലെന്ന് ആരോപിച്ച് ഭർത്താവ് കണ്ണപുരം പൊലിസിൽ പരാതി നൽകിയിരിക്കുന്നത്. ഗൾഫിൽ സഹപ്രവർത്തകനായിരുന്ന ബീഹാർ സ്വദേശി വഴിയാണ് സുമേഷ് യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ഇരു വീട്ടുകാരുടെയും സമ്മത പ്രകാരം രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു വിവാഹം നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ ഇവർ വീട് വിട്ട് ഇറങ്ങുകയായിരുന്നു ഉണ്ടായത്. തുടർന്ന് വീട്ടുകാർ ഫോൺ വഴി ബന്ധപ്പെട്ടുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. വീട്ടിൽ നടത്തിയ അന്വേഷണത്തിൽ വിവാഹ സമയത്ത് വധു വരന്റെ വീട്ടുകാർ നൽകിയ ആഭരണങ്ങളും വസ്ത്രങ്ങളും എടുത്താണ് ഇറങ്ങിയത് എന്ന് മനസിലാക്കുകയുണ്ടായി. സുമേഷ് കണ്ണപുരം പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലിസ് സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ കർണ്ണാടകയിലും മറ്റ് പരിസരങ്ങളിലും ടവർ ലൊക്കേഷൻ കാട്ടിയെങ്കിലും പിന്നാലെ ഫോൺ ഓഫാക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button