ന്യൂഡൽഹി : രാജ്യത്ത് ഇതുവരെ 25,07,556 ആളുകൾ കൊറോണ വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനുവരി 28 ന് ഉച്ചയ്ക്ക് രണ്ട് മണി വരെയുളള കണക്കുകളാണ് പുറത്തുവിട്ടത്. ദിവസേനയുള്ള കൊറോണ കുത്തിവെയ്പ്പുകളുടെ എണ്ണവും ഉയർന്നതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
Read Also : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു
ജനുവരി 16 ന് ആരംഭിച്ച വാക്‌സിനേഷൻ ഡ്രൈവ് ആദ്യം 3,374 സെഷനുകളിലായാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഇന്നത് 7,764 സെഷനുകളായി ഉയർന്നിരിക്കുകയാണ്. നിലവിൽ 25 ലക്ഷത്തിലേറെ ആളുകൾക്ക് കുത്തിവെയ്പ്പ് നടത്തിക്കഴിഞ്ഞതായും രാജേഷ് ഭൂഷൺ അറിയിച്ചു.
ആറ് ദിവസം കൊണ്ട് പത്ത് ലക്ഷം പേരിൽ കുത്തിവെയ്പ്പ് നടത്തിയ ഏക രാജ്യമാണ് ഇന്ത്യ. യുഎസ്, യുകെ, സ്‌പെയിൻ, യുഎഇ എന്നീ രാജ്യങ്ങളെ കടത്തിവെട്ടിയാണ് ഇന്ത്യ മുന്നിലെത്തിയത്. ഏറ്റവും വേഗത്തിൽ രാജ്യത്തെ കൊറോണ മഹാമാരിയിൽ നിന്നും രക്ഷിക്കാനായി കുത്തിവെയ്പ്പ് നടത്തിയ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
Post Your Comments