കൊച്ചി : എറണാകുളം ജില്ലയിൽ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു. 11 വയസുള്ള കറുകുറ്റി സ്വദേശിനിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയേയും ഇരട്ട സഹോദരിയേയും ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്ന് ജനുവരി 21 ന് അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികളിൽ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു.
Read Also : കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്ക്
കുട്ടികൾ പുറത്ത് നിന്ന് കഴിച്ച ഐസ്‌ക്രീമിൽ നിന്നായിരിക്കാം ഷിഗെല്ല രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്. ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ഇതുവരെ പ്രദേശത്ത് ആർക്കും തന്നെ സമാന രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗ ബാധ കണ്ടെത്തിയ വീട്ടിലെ ഉൾപ്പെടെ പ്രദേശത്തെ കിണറുകളിലെ വെള്ളത്തിന്റെ സാമ്പിളുകളും പരിശോധനയ്ക്കയച്ചിട്ടുണ്ട്.
Post Your Comments