COVID 19KeralaLatest NewsNews

പത്ത് മണിക്ക് ശേഷമുള്ള യാത്ര ഒഴിവാക്കണം; കോവിഡ് ‌വ്യാപനം നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍

അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം.

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇപ്പോഴിതാ കടുത്ത നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍. അത്യാവശ്യമല്ലാത്ത പക്ഷം രാത്രി 10 മണിക്ക് ശേഷമുള്ള യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാസ്‌കും സാമൂഹിക അകലം പാലിക്കലും ഉറപ്പാക്കും.

നാളെ മുതല്‍ ഫെബ്രുവരി പത്ത് വരെ 25000 പൊലീസുകാരെ നിരീക്ഷണത്തിന് നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം പ്രതിദിനം ഒരുലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടഞ്ഞ ഹാളുകളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം.വിവാഹങ്ങള്‍ അടഞ്ഞഹാളുകളില്‍ നിന്ന് മാറ്റി വായു സഞ്ചാരമുള്ളയിടങ്ങളിലേക്ക് മാറ്റാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button