COVID 19NattuvarthaLatest NewsKeralaNewsIndia

കരകയറി രാജ്യം, ചതുപ്പിലേക്ക് ആഴ്ന്ന് കേരളം; കൊവിഡ് രോഗികൾക്കായി നീക്കിവച്ച 50 ശതമാനം കിടക്കകളും വെട്ടിക്കുറച്ചു

കൊവിഡിൽ നിന്നും ഇന്ത്യ കരകയറുമ്പോൾ കേരളം ഓരോ ദിവസവും ചതുപ്പിലേക്ക് ആഴ്ന്നിറങ്ങുകയാണ്

കേരളത്തിലെ കൊവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരുന്നത് ആരോഗ്യ വകുപ്പിൽ ആശങ്കയുണ്ടാക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷമാണ് കൊവിഡിനെ നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്തിനു കഴിയാതെ പോയത്. കേരളത്തിൻ്റെ അലംഭാവം ഒരു കാരണമാണോയെന്ന് ചോദ്യങ്ങളുയരുന്നു. കൊവിഡിൽ നിന്നും ഇന്ത്യ കരകയറുമ്പോൾ കേരളം ഓരോ ദിവസവും ചതുപ്പിലേക്ക് ആഴ്ന്നിറങ്ങുകയാണ്.

കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയെന്ന് ഏറെ പ്രശംസകളും അംഗീകാരങ്ങളും നേടിയ കേരളത്തിൻ്റെ ആരോഗ്യവകുപ്പിന് ഇതെന്ത് സംഭവിച്ചുവെന്നാണ് രാജ്യം ചോദിക്കുന്നത്. ഇനി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും ഏറെ പ്രശംസ പിടിച്ചുപറ്റിയ ആറ്റുകാൽ പൊങ്കാല ഉത്സവവും സൂചിപ്പിക്കുന്നതെന്ത്? തദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ആയിരുന്നു ഉണ്ടായത്. ഈ ഒരു പാഠം ഉൾക്കൊണ്ട് വേണ്ട നിയന്ത്രണങ്ങളും കർശന നടപടികളുടെയും ചുവടുപിടിച്ചായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുക എന്ന് തന്നെ വേണം കരുതാൻ.

Also Read: കോവിഡ് പരിശോധനയ്ക്ക് മലദ്വാരത്തില്‍ നിന്ന് സാമ്പിള്‍; ചൈനയില്‍ പ്രതിഷേധം

കൊവിഡ് കേസുകളുടെ എണ്ണം ഡിസംബറിൽ തിരുവനന്തപുരത്ത് കുറഞ്ഞപ്പോൾ തലസ്ഥാനനഗരി ആശ്വസിച്ചു. എന്നാൽ, ജനുവരി ആദ്യവാരം ആയപ്പോൾ തന്നെ കേസുകൾ ക്രമാതീതമായി വർധിക്കുകയാണ്. ബുധനാഴ്ച മാത്രം ജില്ലയിൽ 353 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മൊത്തം സജീവ കേസുകളുടെ എണ്ണം 4,336 ആയി. 22,113 പേർ നിരീക്ഷണത്തിലാണ്. ജില്ലയിലെ ഏക ചികിത്സാ കേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നോൺ-കോവിഡ് രോഗികളെ സ്വീകരിക്കാൻ തുടങ്ങി.

പോലീസിന്റെ സജീവമായ ഇടപെടലിന്റെ അഭാവമാണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് ജില്ലാ ആരോഗ്യ അധികൃതർ പറയുന്നു. സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഒന്നും ജനങ്ങൾ പാലിക്കുന്നില്ലെന്നും നിർദേശങ്ങൾ ലംഘിച്ച് ആളുകൾ എല്ലായിടത്തും ഒത്തുകൂടുന്നുവെന്നും ആരോഗ്യ മേഖല കുറ്റപ്പെടുത്തുന്നു.

Also Read: ഒമാനില്‍ 167 പേര്‍ക്ക് കൂടി കൊവിഡ് ബാധ

വിവാഹങ്ങളും മറ്റ് സാമൂഹിക ഒത്തുചേരലുകളും എല്ലായിടത്തും നടക്കുന്നു. ആളുകൾ പൊതുസ്ഥലങ്ങളിലേക്കും ബീച്ചുകളിലേക്കും ധാരാളം ഒഴുകുന്നു. നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സാധിക്കുന്നില്ല. വിവാഹം വലിയ ആഘോഷമായി തന്നെ നടത്തപ്പെടുന്നു. ഇത് കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ കരണമാകുന്നു. ഇത്തരം ആവസ്ഥകൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ആണെന്നും നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പൊലീസ് ശ്രദ്ധിക്കണമെന്നും ഇവർ പറയുന്നു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മരണസംഖ്യയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നോൺ-കോവിഡ് രോഗികളെ സ്വീകരിക്കാൻ തുടങ്ങിയ ജനറൽ ആശുപത്രിയും ഒരു വെല്ലുവിളിയാകുന്നു. കൊവിഡ് കേസുകൾ വർദ്ധിക്കാൻ ഇതുകാരണമായേക്കും. കോവിഡ് -19 രോഗികൾക്കായി നീക്കിവച്ചിരിക്കുന്ന 50 ശതമാനം കിടക്കകളും അധികൃതർ വെട്ടിക്കുറച്ചു.

Also Read: സാമൂഹിക പരിപാടികള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഒമാൻ

കോവിഡ് രോഗികൾക്കായി നേരത്തെ 300 കിടക്കകൾ ജില്ലാ ആശുപത്രിയിൽ നീക്കിവച്ചിരുന്നു. ഇപ്പോൾ അത് 150 ആയി കുറച്ചിരിക്കുകയാണ്. കേസുകൾ ഇനിയും വർധിച്ചാൽ കൊവിഡ് -19 പരിചരണത്തിനായി രോഗികൾ സ്വകാര്യ ആശുപത്രികളിൽ പോകാൻ നിർബന്ധിതരാകും. ഇത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് താങ്ങാനാവില്ലെന്ന് ഉറപ്പാണ്. കൊവിഡ് അല്ലാത്ത മറ്റ് രോഗികൾക്ക് അഡ്മിഷൻ നൽകുന്നതാണ് ഇതിൻ്റെ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button