ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കി കേന്ദ്രമന്ത്രാലയം. നിരോധനം ഫെബ്രുവരി 28 വരെ നീട്ടി. നിരോധനം ഒരു മാസം വീണ്ടും നീട്ടിയത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) വ്യാഴാഴ്ചയാണ് അറിയിച്ചത്.
Read Also : ശശി തരൂരിന് എതിരെ രാജ്യദ്രോഹത്തിന് കേസ്
അതേസമയം അന്താരാഷ്ട്ര കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎ പ്രത്യേകമായി അംഗീകരിച്ച വിമാനങ്ങള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ഏവിയേഷന്‍ റെഗുലേറ്റര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിനായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതലാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്. മറ്റ് മേഖലകളിലെല്ലാം ഇളവുകള്‍ നല്‍കിയെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീളുകയാണ്.
Post Your Comments