Latest NewsNewsIndia

ട്രാക്ടർ മറിഞ്ഞു മരിച്ചത് കർഷകനല്ല ; യുവാവ് ഇന്ത്യയിലെത്തിയത് വിവാഹ പാർട്ടി നടത്താൻ

ന്യൂഡൽഹി : റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ മരിച്ചത് കർഷകനല്ല .മരിച്ചത് ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരന്‍ നവരീത് സിം​ഗ്. അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയത്. അമ്മാവന്മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തതെന്നാണ് വിവരം.

Read Also : ആറ്റുകാല്‍ പൊങ്കാല നടത്താൻ തീരുമാനം , പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ മാത്രം

ഓസ്ട്രേലിയയില്‍ വച്ച്‌ നാളുകള്‍ക്ക് മുന്‍പായിരുന്നു നവരീതിന്റെ വിവാഹം. പാര്‍ട്ടി നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയത്. അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചതോടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാക്ടര്‍ റാലി അക്രമാസക്തമാകുകയും ഐടിഒയില്‍വച്ച്‌ നവരീത് മരിക്കുകയുമായിരുന്നു.

പോലീസ് വെടിവെപ്പിലാണ് പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടതെന്ന് ആയിരുന്നു കേരളത്തിലെ ഉൾപ്പെടെയുള്ള ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ പിന്നീട് പുറത്തുവന്ന ദൃശ്യങ്ങളിൽ ഇയാൾ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആൾ അപകടത്തിൽപ്പെട്ടിട്ടും പ്രതിഷേധക്കാർ കൈയും കെട്ടി നോക്കി നിൽക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

വെടിവെപ്പ് ഉണ്ടായെന്ന വാർത്തകൾ പ്രചരിച്ചതോടെ ട്രാക്ടർ മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇതിന് പിന്നാലെ പുറത്തുവിട്ടിരുന്നു. പോലീസ് രക്‌തചൊരിച്ചിൽ നടത്തിയെന്ന് പ്രചരിപ്പിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കമാണ് ഇതിലൂടെ വിഫലമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button