Latest NewsKeralaNews

ആറ്റുകാല്‍ പൊങ്കാല നടത്താൻ തീരുമാനം , പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ മാത്രം

തിരുവനന്തപുരം : ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ക്ഷേത്രപരിസരത്ത് മാത്രം അനുവദിക്കാന്‍ തീരുമാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ആറ്റുകാല്‍ പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്താന്‍ തീരുമാനമായത്.

Read Also : ട്രാക്ടർ റാലിക്കിടെ പ്രതിഷേധക്കാരൻ മരിച്ചത് പോലീസിന്റെ വെടിയേറ്റല്ല ,പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് 

പരമാവധി എത്ര പേരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച്‌ പിന്നീട് തീരുമാനം എടുക്കും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാന്‍ അനുവദിക്കില്ല. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കുവാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്.ഭക്തര്‍ക്ക് അവരവരുടെ സ്വന്തം വീടുകളില്‍ പൊങ്കാലയിടാവുന്നതാണ്. ഗ്രീന്‍ പ്രോട്ടോക്കോളും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button