![](/wp-content/uploads/2021/01/27as18.jpg)
തിരുവനന്തപുരം : ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിനും സരിത്തിനും കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കും കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.
എന്നാൽ ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിനെ കോടതി ഫെബ്രുവരി ഒൻപതാം തീയതി വരെ റിമാൻഡ് ചെയ്തു. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷ എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതി ഫെബ്രുവരി ഒന്നാം തീയതി പരിഗണിക്കും.
Post Your Comments