Latest NewsNewsIndia

സമരക്കാരോട് കേന്ദ്രം സ്വീകരിച്ചത് ഉദാരസമീപനം, അല്ലാതെ നന്ദിഗ്രാമിൽ സിപിഎം ചെയ്തത് പോലെ വെടിവെച്ചില്ല ; സന്ദീപ് വാര്യർ

കര്‍ഷകസമരത്തിന്‍റെ പേരില്‍ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങൾക്കെതിരെ ബി.ജെ.പി വക്താവ് സന്ദീപ് ജി വാര്യർ. നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമായ റിപ്പബ്ലിക് ദിനത്തിൽ ആ ആഘോഷ പരിപാടികളുടെ ശോഭ കെടുത്താൻ സമരം അക്രമവും നടത്തിയത് ശരിയാണോ എന്ന് അദ്ദേഹം ചോദിച്ചു.  ഡൽഹിയിൽ അക്രമം നടത്തി നരേന്ദ്ര മോദി കർഷകരെ വെടിവച്ച് കൊല്ലുന്നു എന്ന നറേറ്റീവ് ഉണ്ടാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………….

സമരം ചെയ്യുന്നവരോട് കേന്ദ്ര സർക്കാർ ഏറ്റവും ഉദാരസമീപനമാണ് സ്വീകരിച്ചത്. അവരെ നന്ദിഗ്രാമിൽ സിപിഎം ചെയ്തതു പോലെ വെടിവച്ചില്ല , ബലപ്രയോഗം നടത്തിയില്ല . മറിച്ച് നിരവധി തവണ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ സമരം നിർത്താൻ താൽപര്യമില്ലാതിരുന്ന ചിലർ സമരവുമായി മുന്നോട്ടു പോയി.

വിഷയം എന്തോ ആവട്ടെ . നമ്മുടെ രാജ്യത്തിൻ്റെ അഭിമാനമായ റിപ്പബ്ലിക് ദിനത്തിൽ ആ ആഘോഷ പരിപാടികളുടെ ശോഭ കെടുത്തുമാറ് സമരവും അക്രമവും നടത്തിയത് ശരിയോ ?
കർഷക സമരത്തിൽ തീവ്രവാദികൾക്ക് , വിഘടനവാദികൾക്ക് എന്താണ് കാര്യം ? ഖാലിസ്ഥാൻ പതാകയുമായി സമരം നടത്തിയതിനെ, ഏതു പാർട്ടിയിൽ പെട്ടവനാകട്ടെ , ഒരു ഇന്ത്യൻ പൗരന് അംഗീകരിക്കാൻ കഴിയുമോ ?

ഇന്ന് ഡൽഹിയിൽ അക്രമം നടത്തി നരേന്ദ്ര മോദി കർഷകരെ വെടിവച്ചു കൊല്ലുന്നു എന്ന നറേറ്റീവ് ഉണ്ടാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. കോൺഗ്രസും ഇടതുപക്ഷവും നടത്തിയ ഗൂഢാലോചന തകർന്നിരിക്കുന്നു. രാജ്യത്തിൻ്റെ മാനം കെടുത്താനുള്ള അക്രമങ്ങൾക്ക് പിന്തുണ നൽകിയ കോൺഗ്രസിനും ഇടതുപക്ഷത്തിനും ഇന്ത്യയിലെ ജനങ്ങൾ മാപ്പു നൽകില്ല

https://www.facebook.com/Sandeepvarierbjp/posts/4995154417192951

shortlink

Related Articles

Post Your Comments

Related Articles


Back to top button