ഇന്ത്യൻ റിപ്പബ്ലിക് ദിനം കരിദിനമായെന്ന് പ്രചരിപ്പിച്ച് പാകിസ്ഥാനികൾ. ഇന്ത്യൻ റിപ്പബ്ളിക് കരിദിനമെന്ന ടാഗ് ഉപയോഗിച്ച് നിരവധി ട്വീറ്റുകളാണ് പാകിസ്ഥാനികൾ പങ്കുവെച്ചിരിക്കുന്നത്. കർഷക നിയമം പിൻവലിക്കാതെ പിന്മാറരുതെന്ന് സമരക്കാരോട് ആഹ്വാനം ചെയ്യുകയാണ് ഇവർ.
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ പ്രതിഷേധക്കാർ അഴിച്ചുവിട്ട അക്രമത്തെ പ്രോത്സാപ്പിക്കുകയാണ് ഇവർ. ഇന്ത്യൻ സൈന്യത്തിനെതിരെ സമരക്കാരെ അക്രമത്തിനു പ്രേരിപ്പിക്കുന്ന രീതിയിലുമാണ് പാകിസ്താനികളുടെ ട്വീറ്റ് എന്നതും ശ്രദ്ധേയം. പാകിസ്ഥാനിൽ പങ്കുവെയ്ക്കുന്ന മിക്ക ട്വീറ്റുകളും ചെന്നവസാനിക്കുന്നത് കശ്മീർ വിഷയത്തിലാണെന്നത് കൃത്യമായ അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തം.
Also Read: ഐക്യരാഷ്ട്രസഭയ്ക്ക് സാമ്പത്തിക സഹായവുമായി ഇന്ത്യ
കശ്മീരികൾ സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന പോലെ സിഖുകാർ ഇന്ത്യയിൽ നിന്ന് രക്ഷപെടാനായി ശ്രമിക്കുകയാണെന്നും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നു. ഇന്ത്യയിൽ നടന്ന സംഘർഷം പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഹരം കൊള്ളിച്ചിരിക്കുകയാണെന്നും പ്രതീക്ഷിച്ചത് പോലെ തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുന്നുവെന്നാണ് പകിസ്ഥാനികൾ കരുതുന്നതെന്ന തരത്തിലുള്ള ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.
Post Your Comments