ബെംഗളൂരു : ബെംഗളൂരുവിലെ ജനവാസ മേഖലയില്‍ പുലിയിറങ്ങി. ബെന്നാര്‍ഘട്ടെ റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പലയിടത്തായാണ് ആളുകള്‍ പുലിയ കണ്ടത്. നഗര പരിധിയിലുളള അപ്പാര്‍ട്ട്‌മെന്റിലെ കോമ്പൗണ്ടിലാണ് പുലിയെ കണ്ടത്. അപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്നുളള സ്ഥലത്താണ് പുലി ഒളിച്ചിരിക്കുന്നതെന്നാണ് നിഗമനം.
അടുത്തടുത്ത ദിവസങ്ങളില്‍ പുലിയെ കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഹുളിമാവ് തടാകത്തോട് ചേര്‍ന്നുളള ബേഗൂര്‍, കൊപ്പ മേഖലകളിലുളളവരാണ് പുലി ഭീതിയില്‍ ദിവസങ്ങളായി ജനങ്ങള്‍ കഴിയുന്നത്. ബെന്നാര്‍ഘട്ടെ നാഷണല്‍ പാര്‍ക്ക് ഇതിന് സമീപമായാണ് സ്ഥിതി ചെയ്യുന്നത്. പുലിയെ പിടി കൂടാന്‍ വനം വകുപ്പ് പലയിടത്തും കൂട് അടക്കം സ്ഥാപിച്ച് ഊര്‍ജിത ശ്രമം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments