തിരുവനന്തപുരം : സംസ്ഥാനം കോവിഡ് ജാഗ്രതയില്‍ പരാജയപ്പെട്ടെന്ന പ്രചാരണം ശരിയല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. രോഗപ്പകര്‍ച്ച പാരമ്യത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞെന്നും മരണനിരക്ക് കുറയ്ക്കാനായെന്നും മന്ത്രി പറഞ്ഞു. മനോരമയുടെ ന്യൂസ് മേക്കർ സംവാദത്തിലാണ് ആരോഗ്യ മന്ത്രി ഈക്കാര്യം പറഞ്ഞത്.
ബിബിസിയും ഗാർഡിയനുമടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ കേരളത്തെക്കുറിച്ച് നല്ലത് പറഞ്ഞത് ആരും ആവശ്യപ്പട്ടിട്ടല്ല. ചിലരൊക്കെ സംശയിച്ചു, ഒരു നാട്ടിൻ പുറത്തുകാരിയായ ശൈലജയ്ക്ക് ഇതൊക്കെ എങ്ങനെ സാധിച്ചു എന്ന്. ഇതിന്‍റെ പിന്നിൽ മറ്റ് സ്വാധീനങ്ങൾ ഉണ്ടാകാം എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
എനിക്ക് പറയാനുള്ളത്, ഞാൻ ഒരു ഗ്രാമത്തിൽ ജനിച്ചയാളാണ്, കേരളത്തിന്‍റെ ആരോഗ്യമന്ത്രി എന്ന നിലയിലാണ് ലോകം എന്നെ കണ്ടത്, അല്ലാതെ എന്‍റെ വ്യക്തിപരമായ നേട്ടമൊന്നുമല്ല. കോവിഡ് പ്രതിരോധരംഗത്ത് അനുകരണീയ മാതൃക എന്ന നിലയിൽ മരണ സംഖ്യ കുറയ്ക്കുന്നതിലടക്കം കേരളം നടത്തിയ പ്രവർത്തനങ്ങളാണ് ലോക ശ്രദ്ധ നേടിയതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
Post Your Comments