ന്യൂഡൽഹി: രാജ്യത്തെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ ആദ്യമായി പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തെ അപലപിക്കാന്‍ കഴിയില്ലെന്നും ആക്രമണത്തിന് പിന്നിലുള്ള എല്ലാവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയെ അപമാനിച്ചതില്‍ രാജ്യം പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ബിജെപിയോട് കളിച്ചാൽ ഇങ്ങനെയിരിക്കും.. അജ്നാസിനെ ഖത്തര്‍ പോലീസ് കസ്റ്റഡിയിലെടുത്തു
എന്നാൽ പ്രക്ഷോഭകര്‍ ചെങ്കോട്ടയില്‍ കയറി സിഖ് മതത്തിന്റെ കൊടി നാട്ടിയ സംഭവത്തെ സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. കര്‍ഷക സമരത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും മന്ത്രി കുറ്റപ്പെടുത്തി.
Post Your Comments