റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൻ്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി കര്‍ഷകസമരത്തിന്‍റെ മുന്‍നിരനേതാവും സ്വരാജ് ഇന്ത്യ നേതാവുമായ യോഗേന്ദ്ര യാദവ്. ചെങ്കോട്ടയിൽ നടന്നത് ലജ്ജാവഹമെന്ന് പ്രതികരിച്ച യോഗേന്ദ്ര ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
‘ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളെ ഓർത്ത് ലജ്ജിക്കുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ചെങ്കോട്ടയിലെ കാര്യങ്ങൾ ഈ രീതിയിൽ ആയിത്തീർന്നതിൽ ഖേദിക്കുന്നു. എല്ലാത്തിൻ്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.’- യോഗേന്ദ്ര യാദവ് പറഞ്ഞു.
ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ ഖാലിസ്ഥാനിവാദിയായ നടൻ ദീപ് സിദ്ധുവിനും പങ്കുണ്ടെന്ന് വ്യക്തമായിരുന്നു. സിദ്ദുവിനെതിരെ യോഗേന്ദ്ര യാദവും രംഗത്തെത്തിയിരുന്നു. കർഷകരുടെ പേരിൽ നടക്കുന്ന പ്രതിഷേധത്തിൽ ആദ്യം മുതൽ പങ്കെടുത്ത ദീപ് സിദ്ധു പല വേദികളിലും പങ്കെടുത്തതിന്റെയും പ്രസംഗിക്കുന്നതിന്റെയും വീഡിയോകൾ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. കേന്ദ്രസർക്കാരിനെതിരെ നിരവധി ലൈവ് വീഡിയോകളും ദീപ് സിദ്ധു ഫേസ്ബുക്ക് പേജിൽ ചെയ്തിട്ടുണ്ട്.
Post Your Comments