തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ ഫേസ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ ആരോപണ വിധേയനായ അജ്‌നാസ് വിശദീകരണവുമായി രംഗത്ത്. തന്റെ പേരിലുണ്ടാക്കിയ വ്യാജ വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്നും ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അജ്‌നാസ് പറഞ്ഞു. ഇതിനുള്ള തെളിവുകള്‍ കൈവശമുണ്ട്. സംഭവത്തില്‍ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്നും അജ്‌നാസ് വ്യക്തമാക്കി.
താന്‍ അങ്ങനെ രാഷ്ട്രീയ നേതാക്കളുടെ പ്രൊഫൈലുകളില്‍ ലൈക്ക് ചെയ്യുകയോ കമന്റ് ഇടുകയെ ചെയ്യാറില്ലെന്നും അജ്‌നാസ് പറഞ്ഞു. തന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജ എഫ്ബി വിലാസത്തില്‍ നിന്നാണ് കമന്റ് വന്നത്, ഇതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അജ്‌നാസ് വ്യക്തമാക്കി. താന്‍ അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് അജ്‌നാസ് ഒരു ചാനലിനോട് പറഞ്ഞത്.
ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ചാണ് മകളോടൊപ്പമുള്ള ഫോട്ടോ കെ സുരേന്ദ്രന്‍ ഫേസ്‌ബുക്കിലിട്ടത്. ആ പോസ്റ്റിന് താഴെ അജ്‌നാസ് എന്ന പ്രൊഫൈലില്‍ നിന്നാണ് മോശം പരാമര്‍ശം വന്നത്. കമന്റിനെതിരെ വലിയ പ്രതിഷേധമാണ് ബിജെപി അനുഭാവികളില്‍ നിന്നുണ്ടായത്. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് മേപ്പയൂര്‍ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തത്.
Post Your Comments