ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സമരം അക്രമാസക്തമായതിന്റെ പിന്നില്‍ മോദി സര്‍ക്കാരെന്ന് കുറ്റപ്പെടുത്തലുകളുമായി സീതാറാം യെച്ചൂരി. കാര്‍ഷിക നിയമങ്ങള്‍ ഉടന്‍ പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് കര്‍ഷകരുടെ ന്യായമായ ആവശ്യത്തിനാണ് പ്രതിഷേധം. അത് പ്രശ്നമായി അവശേഷിക്കുന്നു. അത് പരിഹരിക്കേണ്ടതാണ്. പരിഹാരം വ്യക്തമാണ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക’ യെച്ചൂരി പറഞ്ഞു.
Read Also : റാലിക്ക് എത്തിയ ട്രാക്ടറുകളിൽ ലോഡ് കണക്കിന് മദ്യക്കുപ്പികൾ ; വീഡിയോ പുറത്ത്
ഈ സാഹചര്യം മോദി സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തതാണ്. അറുപതു ദിവസമായി കൊടുംതണുപ്പില്‍ അവര്‍ സമാധാനപരമായി സമരം ചെയ്തുവരികയാണ്. ഡല്‍ഹിയിലേക്ക് വരാന്‍ അവര്‍ക്ക് അനുവാദമില്ല നൂറിലധികം കര്‍ഷകര്‍ ഇതിനോടകം മരിച്ചുവെന്നും യെച്ചൂരി പറഞ്ഞു.
Post Your Comments