കേരളം നമ്പർ വൺ ആണെന്നും ആരോഗ്യ മേഖല മികച്ചതാണെന്നുമൊക്കെയുള്ള വാർത്തകൾ കൊട്ടിഘോഷിച്ച സർക്കാരിനു മുന്നിൽ തീർച്ചയായും എത്തേണ്ട ഒരു വിവരമാണ് റെജിനി മോഹൻ എന്ന യുവതി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അവസ്ഥയാണ് യുവതി കുറിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ആശുപത്രിയിലെ അവസ്ഥകൾ നമ്മൾ ഇവിടുത്തെ സ്റ്റാഫുകൾ തന്നെ ആകും ചിലപ്പോ ആരാച്ചാർ ആകുന്നതെന്നും യുവതി പറയുന്നു. റെജിനി മോഹൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ:
ദയവായി നിവർത്തിയുണ്ടെങ്കിൽ ആരും ഹോസ്പിറ്റലിൽ വരരുത് അതും മെഡിക്കൽ കോളേജിൽ. അത്രയ്ക്ക് വൃത്തിഹീനമായ 8 ആം വാർഡ് ഐസുവിൽ പോലുമില്ല അൽപ്പം വൃത്തി ബാത്റൂമുകൾ എല്ലാം തന്നെ മലീമസം. അതൊക്കെ സഹിക്കാം ഇവിടുത്തെ സ്റ്റാഫുകളുടെ ആളുകളോടുള്ള പെരുമാറ്റം അൽപ്പം പോലും മനുഷ്യപറ്റില്ലാത്ത വിധമാണു എന്നാൽ. കാവൽമാലാഖമാരെ പോലെ വളരെ ചുരുക്കം ചിലരുമുണ്ട്..മെഡിക്കൽ കോളേജിലെ മിക്ക സ്റ്റാഫുകളും including ഡോക്ടേഴ്സ് ഉൾപ്പടെ എന്തോ വലിയ സംഭവം ആണെന്ന് കരുതുന്നു. ഓരോ ജീവന്റേയും കാവലാളായ അവർ ചിലപ്പോൾ ചെകുത്താന്മാർ ആകുന്ന കാഴ്ച ദയനീയമാണു..
കൂടെ കിടന്ന ഒരു രോഗിയുടെ സർജ്ജറി ഡോക്ടറുടെ അനാസ്ഥ കാരണം ഇൻഫക്ഷൻ ആയി ആൾ മരിച്ചു, രോഗി മരിച്ചതറിഞ്ഞ് ഡോക്ടർ ആ പ്രദേശത്ത് വന്നില്ല ഭയം സ്വന്തം ചികിത്സയിലെ പാകപ്പിഴ അല്ലേ എങ്ങനെ വരും. ഓരോ മെഡിക്കൽ കോളെജിലേയും അവസ്ഥ മിക്കവാറും ഇങ്ങനെ തന്നെയാണു.. ഒന്നേ പറയാൻ ഉള്ളു ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ ഇത് നമ്മൾ പെടുത്തിയില്ലാ എങ്കിൽ ഈ സ്റ്റാഫുകൾ തന്നെ ആകും ചിലപ്പോ ആരാച്ചാർ ആകുന്നതും. ഓരോ രോഗിയും അവർക്ക് പഠിക്കാൻ ഉള്ള ഒരു ഉപകരണം മാത്രമാകുമ്പോൾ സാധാരണക്കാരനു എവിടെ രക്ഷ.
Post Your Comments