KeralaLatest NewsNewsIndia

ഡൽഹിയിലേക്ക് നോക്കുമ്പോൾ നാട്ടിലെ കർഷകനെ മറക്കുന്നു; സ്വന്തം നാട്ടിലെ കർഷകനെ ബന്ദിയാക്കിയത് 9 മണിക്കൂർ

കേന്ദ്രം കർഷകരെ ചതിക്കുന്നുവെന്ന് പിണറായി വിജയൻ; സ്വന്തം നാട്ടിലെ കർഷകനെ ബന്ദിയാക്കിയത് 9 മണിക്കൂർ

പ്രളയത്തിൽ സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് ജീവിക്കാൻ വകയില്ലാതെ പ്രയാസത്തിലായതോടെ ബുദ്ധിമുട്ടുകൾ വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകാനെത്തിയ കുടിയേറ്റ കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ. മുരിക്കാശേരി തേക്കിൻതണ്ട് സ്വദേശി ഓലിക്കത്തൊട്ടിയൽ ദേവസ്യ ചാക്കോയെ (56) തൊടുപുഴയിലെ ലോഡ്ജിലാണ് പൊലീസ് ബന്ദിയാക്കിയത്.

2018 ലെ പ്രളയത്തിൽ ദേവസ്യ ചാക്കോയുടെ ഒന്നര ഏക്കർ കൃഷി സ്ഥലം നഷ്ടമായിരുന്നു. രണ്ടു വർഷത്തോളമായിട്ടും സഹായങ്ങളൊന്നും ലഭിക്കാതെ കടക്കെണിയിലായതോടെയാണ് ദേവസ്യ മുഖ്യമന്ത്രിയെ നേരിൽ കാണാനായി തൊടുപുഴയിൽ മുറി വാടകയ്ക്കെടുത്തത്. മുഖ്യമന്ത്രി തൊടുപുഴയിൽ ഉള്ളതിനാൽ അവിടെവച്ചു നിവേദനം നൽകാൻ തീരുമാനിച്ചു.

Also Read: എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്ക് ‘ പ്രത്യേക ടാക്‌സ് ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം,

എന്നാൽ, സംഭവം പൊലീസറിഞ്ഞു. ഇതോടെ, ചാക്കോയുടെ മുറിയുടെ മുന്നിൽ ഇന്നലെ രാവിലെ മഫ്തിയിൽ 2 പൊലീസുകാരെത്തി കാവൽ നിന്നു. ദേവസ്യയെ പുറത്ത് ഇറങ്ങാൻ അനുവദിച്ചില്ല. നേരത്തേ അനുവാദം ലഭിച്ചവർക്ക് മാത്രമേ മുഖ്യനെ കാണാൻ സാധിക്കുകയുള്ളുവെന്നും തിരിച്ചുപോകണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. മുഖ്യമന്ത്രി തൊടുപുഴയിൽ നിന്നു പോയ ശേഷം വൈകുന്നേരം 4 മണിയോടെയാണു ദേവസ്യയെ പോകാൻ അനുവദിച്ചത്.

കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിക്കുന്ന ഈ സാഹചര്യത്തിൽ തന്നെയാണ് ഈ ക്രൂരതയെന്നതും ശ്രദ്ധേയം. കർഷകരെ കേന്ദ്രം അവഗണിക്കുന്നുവെന്നാണ് പിണറായി വിജയൻ എപ്പോഴും പറയുന്നത്. സംഭവം പുറത്തായതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button