ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് പത്മവിഭൂഷൻ നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഉൾപ്രദേശങ്ങളിൽ ജനങ്ങളെ സൗജന്യമായി ചികിത്സിക്കുന്ന ‘മൊഹല്ല ക്ലിനിക്’ എന്ന അദ്ദേഹത്തിന്റെ പദ്ധതി ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഉപകാരപ്രദമായെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
പ്രശസ്തമായ മൊഹല്ല ക്ലിനിക്കുകൾ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി പോലും സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വളരെ സത്യസന്ധനും അങ്ങേയറ്റം രാജ്യസ്നേഹിയുമായ ഒരു വ്യക്തിയാണ് സത്യേന്ദർ ജെയിനെന്നും, അദ്ദേഹത്തെ ഇങ്ങനെയൊരു കള്ളക്കേസിൽ കുടുക്കിയതിൽ വളരെ ദുഃഖമുണ്ടെന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. നിലവിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സത്യേന്ദർ ജെയിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
ഇന്ത്യ അദ്ദേഹത്തെ കരുതി അഭിമാനിക്കണമെന്നു പറഞ്ഞ അരവിന്ദ് കെജ്‌രിവാൾ, തന്റെ അഭിപ്രായത്തിൽ രാജ്യസേവനം നടത്തുന്ന അദ്ദേഹത്തിന് പത്മഭൂഷണോ പത്മവിഭൂഷണോ പോലുള്ള ഉന്നത പുരസ്കാരങ്ങൾ സമ്മാനിക്കുകയാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു.
Post Your Comments