ന്യൂഡല്‍ഹി : രാജ്യത്തിനും മനുഷ്യ കുലത്തിനും പത്മ പുരസ്‌കാരങ്ങള്‍ നേടിയവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്മ പുരസ്‌കാരങ്ങള്‍ നേടിയവരെ ഓര്‍ത്ത് അഭിമാനിയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
രാജ്യത്തിനും മനുഷ്യ കുലത്തിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതായിട്ടാണ് രാജ്യം കരുതുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. വ്യത്യസ്ത ജീവിത വഴികളില്‍ വേറിട്ട് നടന്ന ഈ വ്യക്തിത്വങ്ങള്‍ മറ്റുളളവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുളളവരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
We are proud of all those who have been conferred the Padma Awards. India cherishes their contribution to the nation and humanity at large. These exceptional individuals from different walks of life have brought qualitative changes in the lives of others. https://t.co/wYOU3wxavE
— Narendra Modi (@narendramodi) January 25, 2021
ഏഴ് പേര്‍ക്കാണ് രാജ്യം പത്മ വിഭൂഷണ്‍ പ്രഖ്യാപിച്ചത്. മലയാളി ഗായിക കെ.എസ് ചിത്ര അടക്കം 10 പേര്‍ക്ക് പത്മഭൂഷണ്‍ നല്‍കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉള്‍പ്പെടെ 102 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ നല്‍കുക. പുരസ്‌കാരം ലഭിച്ചവരുടെ പൂര്‍ണമായ പട്ടികയും ട്വിറ്റര്‍ സന്ദേശത്തിനൊപ്പം പ്രധാനമന്ത്രി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments