
ഈരാറ്റുപേട്ട: കാഞ്ഞിരപ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. 2 വിദ്യാർഥിനികൾക്കു പരുക്കേറ്റു. ഒരു ഉടമസ്ഥന്റെ തന്നെ 2 ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണു സംഭവം. അരുവിത്തുറ സെന്റ് ജോർജ് കോളജിലെ ഡിഗ്രി വിദ്യാർഥിനികളായ പൊൻകുന്നം സ്വദേശി ജീന മേരി ജോൺ, കാഞ്ഞിരപ്പള്ളി സ്വദേശി അഫ്‌സാന അൻഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടം വരുത്തിയതിനും പൊലീസ് കേസെടുത്തു.2 ബസുകളും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.20നാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഈരാറ്റുപേട്ടയിലേക്കു വരികയായിരുന്നു ബസുകൾ. വെയിൽകാണാപാറയിൽ നിന്ന് ഇറക്കം ഇറങ്ങുന്നതിനിടെ പിന്നാലെയെത്തിയ ബസ് മുന്നിൽ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടം. വിദ്യാർഥിനികൾ ബസിനുള്ളിൽ തെറിച്ചു വീഴുകയായിരുന്നു.
Post Your Comments