ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിന പരേഡില്‍ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ സൈനിക ശക്തിയും കരുത്തും തെളിയിക്കാന്‍ ഉറച്ച് ഇന്ത്യന്‍ സൈന്യം. റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ആദ്യമായി പങ്കെടുക്കുന്നു എന്നതാകും ഈ പരേഡിന്റെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യന്‍ യുദ്ധ സേനയുടെ പ്രധാന യുദ്ധ ടാങ്ക് ടി-90 ഭീമ, യുദ്ധ വാഹനം ബി എം പി- II- ശരത്, ബ്രഹ്മോസ് മിസൈല്‍ സംവിധാനത്തിന്റെ മൊബൈല്‍ ഓട്ടോണമസ് ലോഞ്ചര്‍, മള്‍ട്ടി ലോഞ്ചര്‍ റോക്കറ്റ് സിസ്റ്റം പിനാക, ഇലക്ട്രോണിക് യുദ്ധ സംവിധാനം സാംവിജയ് എന്നിവയും പ്രദര്‍ശിപ്പിയ്ക്കും.
ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റര്‍ (എല്‍ സി എച്ച്), സുഖോയ് -30 എം കെ ഐ യുദ്ധവിമാനം, രോഹിണി റഡാര്‍ എന്നിവയും റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമാകും. പ്രദര്‍ശനത്തില്‍ ടി -90 ടാങ്കുകള്‍, സാംവിജയ് ഇലക്ട്രോണിക് യുദ്ധ സംവിധാനം, സുഖോയ് -30 എം കെ ഐ യുദ്ധവിമാനങ്ങള്‍ എന്നിവയും ഉള്‍പ്പെടും. മൊത്തം 38 ഇന്ത്യന്‍ വ്യോമസേന വിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ നാല് വിമാനങ്ങളും ഫ്‌ലൈ-പാസ്റ്റിലുണ്ടാകും. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍ സി എ) തേജസ്, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ ധ്രുവസ്ത്ര എന്നിവയും വ്യോമസേന പ്രദര്‍ശിപ്പിയ്ക്കും.
Post Your Comments