KeralaNattuvarthaLatest NewsNews

കാട്ടുപോത്ത് കൂട്ടമായി ഇറങ്ങുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു

വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ലത്രെ

അടിമാലി : ജനങ്ങളെ ഭീതിയിലാഴ്ത്തി മാങ്കുളം വിരിപാറയിൽ കാട്ടുപോത്തിന്റെ കൂട്ടം. വിരിപാറ–ലക്ഷ്മി റോഡിൽ തേയിലത്തോട്ടത്തിലാണ് ഞായർ വൈകിട്ട് 6.30ഓടെ കാട്ടുപോത്തുകൾ എത്തിയത്. മണിക്കൂറുകളോളം തേയിലത്തോട്ടത്തിൽ നിലയുറപ്പിച്ചശേഷമാണു വനമേഖലയിലേക്കു തിരികെ പോയതെന്ന് നാട്ടുകാർ പറഞ്ഞു.

വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ലത്രെ. ആനക്കുളം, വിരിപാറ, അമ്പതാംമൈൽ മേഖലകൾ കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രങ്ങളായി മാറുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button