തിരുവനന്തപുരം : എട്ട് വര്‍ഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റിയിരുന്ന കൊച്ചുമകന്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്‌ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിയിരുന്നത്. പൊന്നമ്മ മരിച്ച വിവരം കെഎസ്ഇബി അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇയാള്‍ എട്ട് വര്‍ഷമായി പണം പിന്‍വലിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു.
ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെഎസ്ഇബി നടത്തിയ ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് എട്ട് വര്‍ഷം മുന്‍പ് പൊന്നമ്മ മരിച്ചതായി കണ്ടെത്തിയത്. തുടര്‍ അന്വേഷണത്തില്‍ ഇവരുടെ കൊച്ചുമകനാണ് ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
Post Your Comments